Accident | മകന്റെ കല്യാണ നിശ്ചയം കഴിഞ്ഞ് മടങ്ങവെ പിതാവ് വാഹനാപകടത്തിൽ മരിച്ചു
മാവുങ്കാല്‍ നെല്ലിത്തറ എക്കാലിലെ അനില്‍ കുമാര്‍ ആണ് മരിച്ചത്
വെള്ളരിക്കുണ്ട്: (KasargodVartha) മകന്റെ കല്യാണ നിശ്ചയം (ഒത്തുകല്യാണം) കഴിഞ്ഞ് മടങ്ങവെ പിതാവ് വാഹനാപകടത്തിൽ മരിച്ചു. മാലോം പുഞ്ചയിലെ കല്ലാനിക്കാട്ടിൽ വിൻസെന്റ് (60) ആണ് മരിച്ചത്.
മലയോര ഹൈവേയിലെ ആലക്കോട് രയറോത്ത് വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം.
മകൻ റോബർടിന്റെ ഒത്തുകല്യാണത്തിന് ശേഷം കരുവൻചാലിലെ പുതിയ വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം.
വിൻസെന്റ് സഞ്ചരിച്ച സ്‌കൂടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിൻസെന്റ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിലവിൽ മാലോം പുഞ്ചയിൽ കുടുംബ സമേതം കഴിയുന്ന വിൻസെന്റ് അടുത്തിടെ കരുവൻചാലിൽ പുതിയ വീട് പണിതിരുന്നു. ഒത്തുകല്യാണത്തിനു കൂടെപ്പോയ മകൻ ഉൾപ്പെടെയുള്ളവർ മറ്റൊരു വാഹനത്തിലാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ വിൻസെന്റ് സ്വന്തമായി കൊണ്ട് നടക്കാറുള്ള സ്‌കൂടറിൽ തന്നെ സഞ്ചരിക്കുകയായിരുന്നു.
റോസമ്മയാണ് ഭാര്യ. മറ്റുമക്കൾ: ബ്രിജിത്ത, ജാനറ്റ്. മരുമക്കൾ: സാന്റോ, മജോ. മൃതദേഹം പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രി മോർചറിയിലേക്ക് മാറ്റി.