Accident | മകള്‍ ഓടിച്ച കാറില്‍ മറ്റൊരു കാറിടിച്ച് പിതാവ് മരിച്ചു; 3 ബന്ധുക്കൾക്ക് പരുക്ക്
മുസ്ലിം ലീഗ് തലക്കള ശാഖ ട്രഷറര്‍, എസ് വൈ എസ് ശാഖ സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അബൂബകര്‍ മുസ്ലിയാര്‍
മഞ്ചേശ്വരം: (KasaragodVartha) വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ മറ്റൊരു കാറിടിച്ച് ഒരാള്‍ മരിച്ചു. ഭാര്യയേയും മകളേയും മരുമകളെയും മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മീഞ്ച, കുതിരപ്പാടി, തലക്കളയിലെ അബൂബകര്‍ മുസ്ലിയാര്‍ (65) ആണ് മരിച്ചത്. ഭാര്യ ആമിന, മകള്‍ സാബിറ, മരുമകള്‍ സുമയ്യ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ മൊറത്തണ ജൻക്ഷനിലായിരുന്നു അപകടം. അബൂബകര്‍ മുസ്ലിയാരും കുടുംബവും സഞ്ചരിച്ചിരുന്ന ആള്‍ടോ കാറില്‍ ഹൊസങ്കടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇനോവ കാറിടിച്ചാണ് അപകടം. പരുക്കേറ്റവരെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അബൂബകര്‍ മുസ്ലിയാർ മരണപ്പെടുകയായിരുന്നു. മകള്‍ സാബിറയാണ് കാറോടിച്ചിരുന്നത്.
അബൂബകര്‍ മുസ്ലിയാരുടെ മറ്റുമക്കള്‍: സൗദ, ഹാരിസ്, ആശിഖ്, അന്‍സാര്‍, സാബിറ. മരുമക്കള്‍: സുമയ്യ, ശര്‍സാന, ഇസ്മത്ത്, സത്താര്‍. മുസ്ലിം ലീഗ് തലക്കള ശാഖ ട്രഷറര്‍, എസ് വൈ എസ് ശാഖ സെക്രടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അബൂബകര്‍ മുസ്ലിയാര്‍.