Auction | കാറിന് ഒന്നാം നമ്പർ പ്ലേറ്റ് വിറ്റുപോയത് ലക്ഷം രൂപയ്ക്ക്; സ്വന്തമാക്കിയത് ബെണ്ടിച്ചാൽ സ്വദേശി
● കാസർകോട് ആർടിഒയിൽ നടന്ന ലേലത്തിലാണ് ഒന്നാം നമ്പർ ഉറപ്പിച്ചത്
● യുവാവിന്റെ ശേഖരത്തിൽ 4 കാറുകളുണ്ട്
കാസർകോട്: (KasargodVartha) കാറിന് ഒന്നാം നമ്പർ പ്ലേറ്റ് വിറ്റുപോയത് ലക്ഷം രൂപയ്ക്ക്. കാസർകോട് ആർ ടി ഒയിൽ നടന്ന ലേലത്തിൽ കെ എൽ 14 എ എഫ് ഒന്ന് എന്ന നമ്പറിനാണ് ഒരു ലക്ഷത്തിന് ലേലം ഉറപ്പിച്ചത്.
ചട്ടഞ്ചാൽ ബെണ്ടിച്ചാൽ സ്വദേശിയും ഗുഡ് സ്റ്റാർ പി വി സി പൈപ് ഉടമയുമായ ബി എം അൽത്വാഫാണ് ഈ വിലക്ക് നമ്പർ സ്വന്തമാക്കിയത്. നാല് കാറുകൾ സ്വന്തമായുള്ള അൽത്വാഫ് പുതുതായി വാങ്ങിയ ഇന്നോവ ക്രിസ്റ്റ കാറിന്റെ നമ്പർ കിട്ടുന്നതിനാണ് ലേലത്തിൽ പങ്കെടുത്തത്.
മറ്റു രണ്ടുപേർ കൂടി ലേലത്തിൽ പങ്കെടുത്തിരുന്നെങ്കിലും പിൻമാറുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കാർ വാങ്ങിയത്. അൽത്വാഫിന്റെ മറ്റുകാറുകൾക്ക് 449 എന്ന നമ്പറാണ് ഉള്ളത്. ഇതാദ്യമായാണ് ഒന്നാം നമ്പർ സ്വന്തമാക്കിയത്.
#carauction #Kerala #firstnumberplate #BMW #InnocaCrysta #Althaf