ഫോണ്‍ കോളിന്റെ പേരില്‍ യുവാവിനെ അടിച്ചു പരിക്കേല്‍പിച്ച 2 പേര്‍ക്കെതിരെ കേസ്
Jan 18, 2013, 16:45 IST
കാസര്‍കോട്: ഫോണ്‍ കോളിന്റെ പേരില്‍ യുവാവിനെ കടിച്ചും അടിച്ചും പരിക്കേല്‍പിച്ചതിന് രണ്ടു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തു. തളങ്കര ബാങ്കോട്ടെ മുഹമ്മദ് റഫീഖിനെ (40) അടിച്ചു പരിക്കേല്‍പിച്ചതിനാണ് അല്‍വാസിയായ ആമുവിനും സഹോദരന്‍ ഹുസൈനുമെതിരെ കേസെടുത്തത്.
അയല്‍ വാസിയുടെ വിവാഹത്തിനു വേണ്ടി വീട്ടു മുറ്റത്ത് കെട്ടിയ പന്തലിലിരിക്കുമ്പോഴാണ് വീട്ടിലേക്ക് ഫോണ്‍ ചെയ്തുവെന്നാരോപിച്ച് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ റഫീഖിനെ ആമുവും ഹുസൈനും എത്തി അക്രമിച്ചത്.
അയല്‍ വാസിയുടെ വിവാഹത്തിനു വേണ്ടി വീട്ടു മുറ്റത്ത് കെട്ടിയ പന്തലിലിരിക്കുമ്പോഴാണ് വീട്ടിലേക്ക് ഫോണ്‍ ചെയ്തുവെന്നാരോപിച്ച് വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ റഫീഖിനെ ആമുവും ഹുസൈനും എത്തി അക്രമിച്ചത്.
Keywords: Phone, Call, Youth, Assault, Case, Thalangara, Kasaragod, Kerala, Malayalam news