തേങ്ങ പറിക്കുകയായിരുന്ന യുവാവിനെ തെങ്ങുകയറ്റ തൊഴിലാളി വെട്ടി
Feb 28, 2013, 16:37 IST
തൃക്കരിപ്പൂര്‍: സ്വന്തം പറമ്പില്‍ യന്ത്രം ഉപയോഗിച്ച് തേങ്ങ പറിക്കുകയായിരുന്ന യുവാവിനെ മദ്യപിച്ചെത്തിയ തെങ്ങുകയറ്റ തൊഴിലാളി വെട്ടി. തൃക്കരിപ്പൂരിലെ ഓട്ടോ ഡ്രൈവര്‍ മാടക്കാലിലെ പി. രാജനാണ് (39) വെട്ടേറ്റത്.
മാടക്കാലിലെ മാപ്പിടച്ചേരി സത്യന്‍ മദ്യ ലഹരിയില്‍ രാജന്റെ പിതാവിനെ ചീത്തവിളിക്കുകയും യുവാവിനെ അടിച്ച് താഴെയിടുകയുമായിരുന്നു. വീണുകിടന്ന യുവാവിനെ കയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുന്നതിനിടയില്‍ അക്രമി വെട്ടുകത്തി ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
വലത് കൈപ്പത്തിക്ക് ഗുരുതരമായി പരിക്കേറ്റു. രാജനെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സത്യനെതിരെ ചന്തേര പോലീസ് കേസെടുത്തു.
Keywords: Youth, Stabbed, Trikaripur, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News