കാറിലെത്തിയ സംഘം ആത്മീയചികിത്സകനെ ആക്രമിച്ച് 20,000 രൂപ തട്ടിയെടുത്തു
May 2, 2012, 11:16 IST
കാസര്‍കോട്: കാറിലെത്തിയ സംഘം ആത്മീയചികിത്സകനെ ആക്രമിച്ച് 20,000 രൂപ തട്ടിയെടുത്തു. ആക്രമത്തില്‍ പരിക്കേറ്റ ആത്മീയചികിത്സകന്‍ കര്‍ണ്ണാടക ഉപ്പിനങ്ങാടിയിലെ ഇദ്ദീന്‍കുഞ്ഞിയുടെ മകന്‍ ഇല്ല്യാസിനെ(45) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൊസങ്കടി മജ്ബയലിലെ വാടക വീട്ടിലാണ് ഇല്ല്യാസ് ആത്മീയചികിത്സ നടത്തിവന്നത്. കഴിഞ്ഞദിവസം രാത്രി ഇസ്മയില്‍ എന്നയാളും, ഭാര്യ സഹോദരന്‍ മുഹമ്മദ് അഷ്റഫും ഇല്ല്യാസിനെ തേടി വീട്ടിലെത്തിയിരുന്നു. ഇസ്മയിലും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹിരിക്കാന്‍ രാത്രിയില്‍ കൂടെവരാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇല്ല്യാസ് വഴങ്ങിയിരുന്നില്ല. കെട്ടിട ഉടമ ഉമ്മര്‍ഹാജി ഇടപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ തിരിച്ചുപോയങ്കിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ കാറിലെത്തിയ ഇസ്മയിലും, മുഹമ്മദ് അഷ്റഫും പഞ്ചുപയോഗിച്ച് ഇടിച്ചു പരിക്കേല്‍പ്പിക്കുകയും പോക്കറ്റിലുണ്ടായിരുന്ന 20,000 രൂപ പിടിച്ചുപറിക്കുകയുമായിരുന്നു. മൊബൈല്‍ ഫോണും പിടിച്ചപറിച്ചെങ്കിലും പിന്നീട് തിരികെ നല്‍കി.
Keywords: Man, Attack, Hosangadi, Kasaragod