കടയിലേക്ക് പോവുകയായിരുന്ന എഴുപതുകാരനെ ആക്രമിച്ച് പണവും മാലയും മൊബൈലും കൊള്ളയടിച്ചു
Sep 26, 2017, 13:31 IST
കാസര്‍കോട്: (www.kasargodvartha.com 26.09.2017) കടയിലേക്ക് പോവുകയായിരുന്ന എഴുപതുകാരനെ ആക്രമിച്ച് പണവും മാലയും മൊബൈലും കൊള്ളയടിച്ചു. കര്‍ഷകനായ എടനീര്‍ കേമങ്കൈയിലെ ഭവാനിശങ്കര്‍റാവു(70) ആണ് അക്രമത്തിനിരയായത്. തിങ്കളാഴ്ച ഉച്ചയോടെ എടനീരിനടുത്ത അക്കരയില്ലത്താണ് സംഭവം.
കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്ന ഭവാനിശങ്കറിനെ അശോകന്‍ എന്നയാള്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും 25600 രൂപയും വെള്ളിമാലയും മൊബൈല്‍ഫോണും വാച്ചും തട്ടിയെടുക്കുകയായിരുന്നു. ഇതിനുശേഷം അശോകന്‍ ഓടിമറഞ്ഞു. അക്രമത്തില്‍ പരിക്കേറ്റ ഭവാനിശങ്കര്‍റാവു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Assault, Cash, Mobile, Injured, Hospital, Treatment, Man attacked and money looted.