പാതിരാത്രി വീടുകയറി അക്രമം; പോലീസ് കേസെടുക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് പരാതി
Sep 13, 2014, 13:11 IST
ഉപ്പള: (www.kasargodvartha.com 13.09.2014) പാതിരാത്രി വീട്ടിലെത്തിയ നാലംഗ സംഘം മാര്‍ബിള്‍ തൊഴിലാളിയായ ബീഹാര്‍ സ്വദേശിയെ മര്‍ദിച്ച് പല്ല് കൊഴിച്ച സംഭവത്തില്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും പോലീസ് കേസെടുക്കാന്‍ കൂട്ടാക്കുന്നില്ലെന്ന് പരാതി. ഇതിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അക്രമത്തിനിരയായ ബീഹാര്‍ സ്വദേശി.
ഉപ്പള ഹീറോ സ്ട്രീറ്റില്‍ താമസിച്ച് മാര്‍ബിള്‍ ജോലി ചെയ്തു വരുന്ന ബീഹാര്‍ സ്വദേശി ഇസ്മായിലിനെ (40) യാണ് ആഗസ്ത് 26 ന് രാത്രി മദ്യലഹരിയിലെത്തിയ നാലംഗ സംഘം ആക്രമിച്ചത്. ഉപ്പളയില്‍ നിന്ന് വിവാഹിതനായ ഇസ്മായില്‍ ഭാര്യയ്ക്കും നാല് മക്കള്‍ക്കുമൊപ്പം ഹീറോ സ്ട്രീറ്റില്‍ താമസിച്ച് വരികയായിരുന്നു.
26 ന് അര്‍ദ്ധ രാത്രിയോടെ വാതിലില്‍ മുട്ടുകേട്ട ഇസ്മായില്‍ വാതില്‍ തുറന്നപ്പോള്‍ നാല് പേര്‍ അകത്തു കടക്കുകയും യാതൊരു കാരണവുമില്ലാതെ ഇസ്മായിലിനെ മര്‍ദിക്കുകയുമായിരുന്നു. മുഖത്ത് അടിയേറ്റ ഇസ്മായിലിന്റെ രണ്ട് പല്ലുകള്‍ കൊഴിഞ്ഞു വീണു. മുഖത്തെ പരിക്കില്‍ നിന്ന് ചോര വീടിന്റെ ചുമരിലേക്ക് തെറിക്കുകയും ചെയ്തു. പിറ്റേന്ന് ഉപ്പളയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സതേടിയ ഇസ്മായില്‍ അക്രമം സംബന്ധിച്ച് മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അക്രമികളെ കുറിച്ചുള്ള സൂചനയും പോലീസിന് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയായും പോലീസ് കേസെടുക്കുകയോ പ്രതികളെ അറസ്റ്റ് ചെയ്യുകയോ ചെയ്തില്ലെന്നാണ് ഇസ്മായില്‍ പറയുന്നത്. അക്രമികള്‍ പ്രദേശത്തെ സ്ഥിരം കുഴപ്പക്കാരാണെന്നും എന്തിനാണ് തന്നെ ആക്രമിച്ചതെന്ന് വ്യക്തമല്ലെന്നും ഇസ്മായില്‍ പറയുന്നു.
Also Read:
ഇറ്റാലിയന്‍ നാവികന് നാട്ടില്‍ പോകാന്‍ അനുമതി
Keywords: Kasaragod, Kerala, Assault, Complaint, Case, Police, Uppala, House, Ismael, Injured,
Advertisement: