Attack | 'സാമ്പത്തിക ഇടപാട്': യുവാവിനെ അക്രമിച്ചെന്ന പരാതിയില്‍ 8 പേര്‍ക്കെതിരെ കേസ്
Jan 8, 2025, 18:20 IST
Photo Credit: Website/Hosdurg Police Station
● സാമ്പത്തിക തർക്കത്തെ തുടർന്ന് ആക്രമണം.
● എട്ട് പേർക്കെതിരെ പൊലീസ് കേസ്.
● കാഞ്ഞങ്ങാട് ഹൊസ്ദുർഗിൽ സംഭവം.
കാഞ്ഞങ്ങാട്: (KasargodVartha) സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുവാവിനെ അക്രമിച്ചെന്ന പരാതിയില്‍ എട്ടുപേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. ബല്ല കടപ്പുറത്തെ എം പി സുബൈര്‍ ആണ് പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തിലാണ് ശംസുദ്ദീന്‍ എന്നയാള്‍ക്കും കണ്ടാലറിയാവുന്ന ഏഴുപേര്‍ക്കുമെതിരെ പൊലീസ് കെസെടുത്തത്. ചൊവ്വാഴ്ച വൈകുന്നേരം 3.40 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
നോര്‍ത് കോട്ടച്ചേരി ഓവര്‍ബ്രിഡ്ജിന് സമീപം ബൈകിനടുത്ത് നില്‍ക്കുകയായിരുന്ന സുബൈറിന്റെ മുഖത്ത് പ്രതികള്‍ കൈകൊണ്ട് അടിക്കുകയും അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.
#KannurNews #crime #assault #financialdispute #Kerala