ഉദുമയില്‍ പള്ളിയില്‍നിന്നിറങ്ങിയ വ്യാപാരിയെ നാലംഗസംഘം കുത്തിപ്പരിക്കേല്പിച്ചു
Mar 22, 2013, 18:21 IST

ഉദുമ: പള്ളിയില്‍ നിന്ന് ജുമുഅ നിസ്ക്കാരം കഴിഞ്ഞ് ഇറങ്ങുകയായിരുന്ന വ്യാപാരിയെ കാറിന് പിറകില്‍ ഒളിച്ചിരിക്കുകയായിരുന്ന നാലംഗസംഘം അടിച്ചുവീഴ്ത്തിയശേഷം മുഖത്ത് കുത്തിപ്പരിക്കേല്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഉദുമ ടൗണ്‍ ജുമാ മസ്ജിദ് പരിസരത്താണ് സംഭവം.
ബാംഗ്ലൂരിലെ വ്യാപാരി ഉദുമ കുണ്ടോളംപാറ അല്‍ ഫിര്‍ദൗസ് മന്‍സിലിലെ എം. യൂസഫി(54)നെയാണ് അക്രമിച്ചത്. മുഖത്ത് പരിക്കേറ്റ ഇദ്ദേഹത്തെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു യൂസഫ്.
കുറച്ച് ദിവസംമുമ്പ് തന്റെ ഭാര്യയെ ഫോണ്‍വിളിച്ച് ശല്യംചെയ്തതിന് യൂസഫ് നല്കിയ പരാതിയില്‍ ഹസന് എന്നയാള്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു. ആ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഹസന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമിച്ചതെന്ന് യൂസഫ് പരാതിപ്പെട്ടു. അക്രമികളെ എല്ലാവരെയും തിരിച്ചറിഞ്ഞതായും ഇദ്ദേഹം പറഞ്ഞു.
Keywords: Udma, Attack, Injured, Hospital, Kasaragod, Car, Kerala, Police, Complaint, Case, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.