പണത്തെചൊല്ലി തര്‍ക്കം: യുവാവിനെ മൂന്നംഗ സംഘം മര്‍ദിച്ചു
Mar 31, 2013, 11:39 IST
കാസര്‍കോട്: പൈവളിഗെ, ആസാദ് നഗര്‍, അച്ചക്കരയിലെ മുഹമ്മദിന്റെ മകന്‍ ബി.എം. അബൂബക്കറിനെ(43) ബന്ധുക്കളായ മൂന്നുപേരുടെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീട് പണിയുമ്പോള്‍ സഹായമായി നല്‍കിയ പണം തിരിച്ച് ചോദിച്ച് വീട്ടിലെത്തിയ ഇവര്‍ മൂക്കിനിടിക്കുകയായിരുന്നെന്ന് അബൂബക്കര്‍ പറഞ്ഞു. ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കരുതിവെച്ച 3,00,000 രൂപ തട്ടിയെടുത്തതായും പറയുന്നു. നേരത്തെ അബൂബക്കര്‍ മുംബൈയിലായിരുന്നു. ആ സമയത്ത് ഭാര്യാവീട്ടുകാരാണ് വീടിന്റെ പണികള്‍ നോക്കിനടത്തിയതെന്നും ഇയാള്‍ പറഞ്ഞു.
വീടിന് ആകെ ഏഴ് ലക്ഷം രൂപ ചിലവായെന്നും താന്‍ നല്‍കിയ മൂന്നുലക്ഷത്തിന് പുറമെ ബാക്കി നാല് ലക്ഷം അവരാണ് നല്‍കിയതെന്നും അവകാശപ്പെട്ടാണ് അക്രമമെന്നും അബൂബക്കര്‍ പറയുന്നു.

Keywords : Kasaragod, Man, Assault, Cash, Kerala, Injury, Hospital, House, Family, Aboobacker, Kasargod Vartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.