ഷാഫി ചെമ്പരിക്കയ്ക്ക് മണല്‍ മാഫിയയുടെ മര്‍ദനം
Mar 29, 2013, 16:12 IST
കാസര്‍കോട്: ആര്‍.എസ്.പി. (ബി ) കാസര്‍കോട് മണ്ഡലം സെക്രട്ടറി ഷാഫി ചെമ്പരിക്കയെ (45) മര്‍ദനമേറ്റ പരിക്കുകളോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണല്‍ മാഫിയയ്‌ക്കെതിരെ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലാണ് മൂന്നുപേര്‍ ചേര്‍ന്ന് ഷാഫിയെ വ്യാഴാഴ്ച വൈകിട്ട് മര്‍ദിച്ചത്.
ഷാഫിയെ മര്‍ദിച്ചതില്‍ മലബാര്‍ കലാവേദി പ്രതിഷേധിച്ചു. അഷ്‌റഫ് പയ്യന്നൂര്‍, ഹമീദ് കോളിയടുക്കം, ബി.എം. സാലിഹ് മൊഗ്രാല്‍, യൂസഫ് ഇശല്‍, ഇ.എം.ഇബ്രാഹിം മൊഗ്രാല്‍, അബൂബക്കര്‍ ആയംകടവ്, സബീര്‍ ഉറുമി, നാസര്‍ മാന്യ, കണ്ണൂര്‍ ഷാഫി, കുന്നത്ത് അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Shafi Chembarica, Kasaragod, Secretary, Injured, General-hospital, Sand mafia, Complaint, Payyannur, Koliyadukkam, Mogral, Manya, Kannur, Kerala,Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.