യുവാവിനെ ബൈക്കുകളിലെത്തിയ മുഖംമൂടി സംഘം അക്രമിച്ചു
Feb 16, 2013, 12:46 IST
കാസര്‍കോട്: യുവാവിനെ ബൈക്കുകളിലെത്തിയ മുഖംമൂടി സംഘം അക്രമിച്ചു പരിക്കേല്‍പിച്ചു. പുത്തിഗെ അംഗഡിമുഗറിലെ ബാബുവിന്റെ മകന്‍ രമേശനെ (25) യാണ് രണ്ട് ബൈക്കുകളിലെത്തിയ മുഖംമൂടി സംഘം ക്രൂരമായി അടിച്ചു പരിക്കേല്‍പിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് ആറു മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോള്‍ ഒരു നാലംഗ സംഘം ബൈക്കുകളിലെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു. യുവാവ് നിലവിൡച്ചപ്പോള്‍ അക്രമി സംഘം ബൈക്കില്‍തന്നെ കടന്നു കളഞ്ഞു. കൂലിത്തൊഴിലാളിയാണ് രമേശന്‍.
അക്രമത്തിന്റെ കാരണം എന്താണെന്ന് തനിക്കറിയില്ലെന്നാണ് രമേശന്‍ പറയുന്നത്. ആളുമാറി അക്രമിച്ചതാവാമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പരിക്കേറ്റ രമേശനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Keywords: Attack, Youth, Injured, Bike, House, Hospital, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News