റോഡ് വെട്ടുന്നത് തടഞ്ഞ പറമ്പ് ഉടമയ്ക്ക് മര്‍ദനം
Oct 15, 2018, 21:57 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 15.10.2018) പറമ്പില്‍ അതിക്രമിച്ച് കയറി ജെസിബി ഉപയോഗിച്ച് റോഡ് വെട്ടുന്നത് തടഞ്ഞ പറമ്പ് ഉടമയെ മൂന്നംഗസംഘം മര്‍ദിച്ചു. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കടുമേനിയിലെ വി ജെ തോമസിനാണ് മര്‍ദനമേറ്റത്. കടുമേനിയിലെ ജോജിയും മറ്റ് കണ്ടാലറിയുന്ന രണ്ടുപേരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് തോമസിന്റെ പരാതിയില്‍ പറയുന്നു.
തോമസിന്റെ പറമ്പില്‍ ഇവര്‍ ജെസിബി ഉപയോഗിച്ച് റോഡ് വെട്ടുന്നത് ചോദിക്കാന്‍ ചെന്നപ്പോള്‍ ജോജിയും മറ്റ് രണ്ടുപേരും ചേര്‍ന്ന് തോമസിന്റെ ഇരുകൈകളും തോര്‍ത്തുകൊണ്ട് പിറകില്‍കെട്ടി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പറയുന്നു. സംഭവത്തില്‍ ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Man assaulted by Gang, Chittarikkal, Kasaragod, News, Assault, Injured.