കടം വാങ്ങിയ പണം തിരികെ ചോദിച്ച് മര്‍ദനം
Apr 15, 2015, 18:11 IST
കാസര്‍കോട്: (www.kasargodvartha.com 15/04/2015) കടംവാങ്ങിയ പണം തിരികെ ചോദിച്ച് മധ്യവയസ്‌കന് സുഹൃത്തിന്റെ മര്‍ദനം. മഞ്ചേശ്വരത്തെ ചേക്കുട്ടിയുടെ മകന്‍ അബ്ദുര്‍ റഷീദിനാണ് (56) മര്‍ദനമേറ്റത്. തോളെല്ല് പൊട്ടിയ ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സുഹൃത്ത് ഷെയ്ഖ് അലിയാണ് തന്നെ മര്‍ദിച്ചതെന്ന് റഷീദ് പറഞ്ഞു. 10 ദിവസം കഴിഞ്ഞ് തിരിച്ചുതരാമെന്ന് പറഞ്ഞ് ഒരാഴ്ച മുമ്പ് ഷെയ്ഖ് അലിയില്‍ നിന്നും റഷീദ് 2,000 രൂപ കടം വാങ്ങിയിരുന്നു. 10 ദിവസം ആകുന്നതിന് മുമ്പ് തന്നെ പണം തിരികെ ചോദിച്ച് മര്‍ദിക്കുകയായിരുന്നുവെന്ന് റഷീദ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Keywords : Kasaragod, Assault, Injured, Hospital, Police, Complaint, Rasheed, Man assaulted by friend.