എറണാകുളത്ത്‌നിന്നും ബൈക്ക് മോഷ്ടിച്ച ഉദുമയിലെ യുവാവ് പിടിയില്‍
May 19, 2015, 17:28 IST
ഉദുമ: (www.kasargodvartha.com 19/05/2015) എറണാകുളത്ത്‌നിന്നും ബൈക്ക് മോഷ്ടിച്ച ഉദുമയിലെ യുവാവ് പോലീസ് പിടിയിലായി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നാണ് യുവാവ് ബൈക്ക് മോഷ്ടിച്ചത്. ഉദുമ ബാര മീത്തല്‍ മാങ്ങാട്ടെ അബ്ദുല്‍ മാലിക്കാ(18)ണ് തൃപ്പൂണിത്തറയില്‍ പോലീസ് പിടിയിലായത്.
തൃപ്പൂണിത്തറ മാര്‍ക്കറ്റ് ജംഗ്ഷനില്‍ കുരീക്കല്‍ വീട്ടില്‍ ജോബി വര്‍ഗ്ഗീസിന്റെ മോട്ടോര്‍ ബൈക്ക് മോഷ്ടിച്ചത് അബ്ദുല്‍ മാലിക്കാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. തൃപ്പൂണിത്തറയില്‍ ഒരു കടയില്‍ ജോലി നോക്കുന്നതിനിടെ സ്ഥല പരിചയം മുതലെടുത്ത് മാര്‍ച്ച് 28 ന് ബൈക്ക് മോഷ്ടിച്ച് മാലിക്ക് കടന്ന് കളയുകയായിരുന്നു.