വാതില്‍ പിടിയില്‍ ഒളിപ്പിച്ചുകടത്തിയ 8 ലക്ഷത്തിന്റെ സ്വര്‍ണവുമായി ബേക്കല്‍ സ്വദേശി അറസ്റ്റില്‍
Sep 10, 2015, 10:48 IST
കരിപ്പൂര്‍: (www.kasargodvartha.com 10/09/2015) വാതില്‍ പിടിയില്‍ ഒളിപ്പിച്ചുകടത്തിയ എട്ട് ലക്ഷത്തിന്റെ സ്വര്‍ണവുമായി ബേക്കല്‍ സ്വദേശി അറസ്റ്റിലായി. കരിപ്പൂര്‍ വിമാനത്താവളത്തില്‍വെച്ചാണ് പ്രതി പിടിയിലായത്. ബേക്കല്‍ സ്വദേശി ഹാരിസ്(30) ആണ് പിടിയിലായത്. കഴിഞ്ഞമാസം 28നാണ് ഹാരിസ് ദുബൈയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുകയായിരുന്നു. കൂടെ കൊണ്ടുവന്ന സ്‌റ്റെയിന്‍ ലെസ് സ്റ്റീലിന്റെ വാതില്‍ പിടി സംശയംതോന്നി കസ്റ്റംസ് പരിശോധനക്കായി വാങ്ങുകയായിരുന്നു.
ആദ്യ പരിശോധനയില്‍ സ്വര്‍ണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് പോകാന്‍ അനുവദിക്കുകയും വാതില്‍പിടി വിശദമായ പരിശോധനയ്ക്ക് ശേഷം നല്‍കാമെന്ന് അറിയിക്കുകയുമായിരുന്നു. പിന്നീട് 10 ദിവസംകഴിഞ്ഞ് ഹാരിസിനെ വിളിച്ച് സാധനംകൊണ്ടുപോകാമെന്ന് കസ്റ്റംസ് അറിയിക്കുകയും സാധനം ഏറ്റുവാങ്ങാനെത്തിയ ഹാരിസിനെ ബുധനാഴ്ച അറസ്റ്റുചെയ്യുകയുമായിരുന്നു. ശാസ്ത്രീയമായി ഒളിപ്പിച്ച സ്വര്‍ണം കണ്ടെത്താന്‍ അധികൃതര്‍ക്ക് ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നിരുന്നു. 285 ഗ്രാം സ്വര്‍ണാണ് വാതില്‍പിടിയില്‍ ഒളിപ്പിച്ചത്.

Keywords: Trikaripur, Airport, Bekal, Kerala, Kasaragod, Gold, Man arrested with smuggled gold worth Rs 8 Lakhs