ജയിലിലുള്ള കുപ്രസിദ്ധ മോഷ്ടാവ് ഉക്കാസ് ബഷീറിന്റെ ഭാര്യ സഹോദരന്‍ സ്വണ്ണവുമായി അറസ്റ്റില്‍
May 29, 2014, 14:17 IST
കാസര്‍കോട്: (www.kasargodvartha.com 29.05.2014) ജയിലില്‍ കഴിയുന്ന കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഉക്കാസ് ബഷീറിന്റെ സഹോദരന്‍ മോഷണ മുതലായ സ്വര്‍ണവുമായി അറസ്റ്റില്‍. ഉക്കാസ് ബഷീറിന്റെ ഭാര്യ സഹോദരന്‍ ബദിയഡുക്ക നെല്ലിക്കട്ട ചെന്നടുക്കിയിലെ മൊയ്തീനെ(40)യാണ് കാസര്‍കോട് ഡിവൈഎസ്പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്‌ല പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കവര്‍ച്ച ചെയ്ത സ്വര്‍ണം കാസര്‍കോട്ടെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും പോലീസ് കണ്ടെത്തി. ഉക്കാസ് ബഷീര്‍ കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ മൊയ്തീനാണ് പണയം വെക്കുകയും വില്‍ക്കുകയും ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. 96,000 രൂപയ്ക്കാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണം പണയം വെച്ചത്. ഇത് കാസര്‍കോട്ടെ ഒരു ജ്വല്ലറി ഉടമയുടെ സഹായത്തോടെ 1,25,000 രൂപയ്ക്ക് വില്‍പന നടത്തിയതായും കണ്ടെത്തി.
2010-14 വര്‍ഷത്തില്‍ 10 തവണ ഇത്തരത്തില്‍ കളവ് മുതലുകള്‍ മൊയ്തീന്‍ പണയംവെച്ചിട്ടുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഉക്കാസ് ബഷീറിനൊപ്പം മൊയ്തീനും കവര്‍ച്ചയില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരികയാണ്. നേരത്തേ മധൂര്‍ ക്ഷേത്ര കവര്‍ച്ചയടക്കം നിരവധി കവര്‍ച്ചാ കേസുകളില്‍ അറസ്റ്റിലായ ഉക്കാസ് ബഷീര്‍ പിന്നീട് ജാമ്യത്തില്‍ പുറത്തിറങ്ങി നല്ല ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് പോലീസിനെ വിശ്വസിപ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ ബദിയഡുക്കയില്‍ ഓട്ടോയോടിക്കാന്‍ പോലീസ് തിരിച്ചറിയല്‍ കാര്‍ഡും ഉക്കാസ് ബഷീറിന് നല്‍കിയിരുന്നു. എന്നാല്‍ ഈ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഉക്കാസ് ബഷീര്‍ രാത്രികാലങ്ങളില്‍ പല കവര്‍ച്ചകളും നടത്തിയതെന്ന് തെളിഞ്ഞിരുന്നു. കവര്‍ച്ചാ കേസില്‍ വീണ്ടും അറസ്റ്റിലായ ഉക്കാസ് ബഷീര്‍ ഇപ്പോള്‍ ജയിലിലാണ്.
Also Read:
പാര്‍വ്വതിയുടെ ലിപ്‌ലോക്കുമായി 'പിസ്സ'യുടെ ട്രെയിലര്‍
Keywords: Kasaragod, Thieves, Jail, Police, arrest, Auto Driver, gold, Investigation, Jweller-robbery, Man arrested with robbed gold.
Advertisement:
കവര്‍ച്ച ചെയ്ത സ്വര്‍ണം കാസര്‍കോട്ടെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും പോലീസ് കണ്ടെത്തി. ഉക്കാസ് ബഷീര്‍ കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങള്‍ മൊയ്തീനാണ് പണയം വെക്കുകയും വില്‍ക്കുകയും ചെയ്യുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. 96,000 രൂപയ്ക്കാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ സ്വര്‍ണം പണയം വെച്ചത്. ഇത് കാസര്‍കോട്ടെ ഒരു ജ്വല്ലറി ഉടമയുടെ സഹായത്തോടെ 1,25,000 രൂപയ്ക്ക് വില്‍പന നടത്തിയതായും കണ്ടെത്തി.

ഇതിന്റെ അടിസ്ഥാനത്തില്‍ രാത്രിയില്‍ ബദിയഡുക്കയില്‍ ഓട്ടോയോടിക്കാന്‍ പോലീസ് തിരിച്ചറിയല്‍ കാര്‍ഡും ഉക്കാസ് ബഷീറിന് നല്‍കിയിരുന്നു. എന്നാല്‍ ഈ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഉക്കാസ് ബഷീര്‍ രാത്രികാലങ്ങളില്‍ പല കവര്‍ച്ചകളും നടത്തിയതെന്ന് തെളിഞ്ഞിരുന്നു. കവര്‍ച്ചാ കേസില്‍ വീണ്ടും അറസ്റ്റിലായ ഉക്കാസ് ബഷീര്‍ ഇപ്പോള്‍ ജയിലിലാണ്.
പാര്‍വ്വതിയുടെ ലിപ്‌ലോക്കുമായി 'പിസ്സ'യുടെ ട്രെയിലര്‍
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067