ചായ കുടിക്കാം, പക്ഷേ കടി വാങ്ങിയാല്‍ കുടുങ്ങും; ഒരാള്‍ അറസ്റ്റില്‍
Jun 5, 2015, 10:49 IST
കുമ്പള: (www.kasargodvartha.com 05/06/2015) സൈക്കിളില്‍ ചായ വില്‍പന നടത്തിയ ചായക്കടക്കാരന്റെ കൈയില്‍ നിന്നും 16 പാക്കറ്റ് വീര്യം കൂടിയ പാന്‍മസാല പോലീസ് പിടികൂടി. ചായക്കൊപ്പം കടലാസില്‍ പൊതിഞ്ഞ് കടിയെന്ന വ്യാജേന പാന്‍മസാല വില്‍പന നടത്തിവരികയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
കുണ്ടങ്കരടുക്കയിലെ മഞ്ചുനാഥ് ഭട്ടി (51)നെയാണ് കുമ്പള എസ്.ഐ. ഇ. ജോണിന്റെ നേതൃത്വത്തില്‍ പാന്‍മസാലകളുമായി അറസ്റ്റു ചെയ്തത്. ഇയാള്‍ സ്ഥിരമായി സൈക്കിളില്‍ ചായ വില്‍പന നടത്തിവരികയും അതോടൊപ്പം പാന്‍മസാല വില്‍പന നടത്തുകയും ചെയ്യുന്നതായി വിവരം ലഭിച്ച പോലീസ് വേഷം മാറി ചായ കുടിക്കാനെത്തുകയായിരുന്നു. ചായ വാങ്ങിയ ശേഷം ഒപ്പം പാന്‍മസാലയും പോലീസ് ചോദിച്ചപ്പോള്‍ കടലാസില്‍ പൊതിഞ്ഞ് കടിയെന്ന വ്യാജേന നല്‍കുകയായിരുന്നു.
ഇതോടെ ചായക്കടക്കാരനെ പോലീസ് അറസ്റ്റു ചെയ്യുകയും പരിശോധിച്ചപ്പോള്‍ കൂടുതല്‍ പാന്‍മസാല പാക്കറ്റുകള്‍ കണ്ടെത്തുകയുമായിരുന്നു. കുമ്പള ടൗണില്‍ വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kumbala, Kasaragod, Kerala, Arrest, Police, Kumbala Town, Panmasala, Tea, Sell, Man arrested with Panmasala.
Advertisement: