വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറുവയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍
Sep 3, 2015, 11:15 IST
കുമ്പള: (www.kasargodvartha.com 03/09/2015) വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറുവയസുകാരിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച മധ്യവയസ്‌ക്കന്‍ അറസ്റ്റില്‍. മംഗല്‍പാടിയിലെ അമാനുല്ല എന്ന അമന്‍ച്ച (48) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകിട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പ്രതി വീട്ടിലേക്ക കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
സംഭവം കണ്ട പെണ്‍കുട്ടിയുടെ മാതാവ് കുമ്പള പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയതില്‍ പീഡനം തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ വ്യാഴാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും.

Keywords : Kasaragod, kumba, Molestation, Child, Arrest, Kerala, Police, Complaint, Man arrested with molesting, Koolikkad
Advertisement: