വിദേശ മദ്യവുമായി ഒരാള്‍ പിടിയില്‍
May 8, 2016, 11:00 IST
മധൂര്‍: (www.kasargodvartha.com 08.05.2016) വില്‍പനയ്ക്കായി കൊണ്ടുവന്ന 180 മില്ലി വീതമുള്ള 15 കുപ്പി കര്‍ണാടക വിദേശ മദ്യം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പാറക്കട്ട സ്വദേശി രമേശ് (41) പിടിയിലായി.
ഒപ്പമുണ്ടായിരുന്ന പ്രമോദ് രമേശ് രക്ഷപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് മദ്യമൊഴുകുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് അധികൃതര്‍ റെയ്ഡ് ശക്തമാക്കിയത്. കാസര്‍കോട് റെയ്ഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
Keywords : Madhur, Liquor, Arrest, Police, Investigation, Kasaragod, Ramesh.

Keywords : Madhur, Liquor, Arrest, Police, Investigation, Kasaragod, Ramesh.