ഓണം: സ്പിരിറ്റ് കടത്ത് സജീവം; 50 ലിറ്റര്‍ സ്പിരിറ്റുമായി ഒരാള്‍ പോലീസിന്റെ പിടിയില്‍
Aug 24, 2015, 12:00 IST
ചെറുവത്തൂര്‍: (www.kasargodvartha.com 24/08/2015) ഓണമായതോടെ സ്പിരിറ്റും കഞ്ചാവും വ്യാജമദ്യവും കടത്തുന്നത് രൂക്ഷമായി. ഇതോടെ എക്‌സൈസ് കമ്മീഷണര്‍ സ്‌ക്വാഡും ബദിയഡുക്ക എക്‌സൈസ് സംഘവും അന്വേഷണം ഊര്‍ജിതമാക്കി. ഞായറാഴ്ച നടത്തിയ റെയ്ഡില്‍ 50 ലിറ്റര്‍ സ്പിരിറ്റുമായി ഒരാളെ സംഘം അറസ്റ്റു ചെയ്തു. ബദിയഡുക്ക വിദ്യാഗിരിയിലെ വി.ശശികുമാറാ(49)ണ് പിടിയിലായത്.
എക്‌സൈസ് കമ്മീഷണറുടെ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെകടര്‍ വിനോദ് വി.നായര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സി.കെ.വി.സുരേഷ്, എം.വി.സുതീന്ദ്രന്‍ എന്നിവരും ബദിയടുക്ക എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോണി ഐസക്കും സംഘവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Keywords: Cheruvathur, Kasaragod, Kerala, seized, Spirit-seized, Man arrested with 50 liter Spirit.
Advertisement: