city-gold-ad-for-blogger

350 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: 350 ഗ്രാം കഞ്ചാവുമായി യുവാവിനെ ടൗണ്‍ പോലീസ് അറസ്റ്റുചെയ്തു. ചെട്ടുംകുഴി എ.ആര്‍. ക്വാര്‍ട്ടേഴ്‌സിലെ എം.കെ. മുനീറി (29) നെയാണ് ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന് എതിര്‍വശത്തെ ബസ് വെയിറ്റിംഗ് ഷെഡില്‍വെച്ച് അറസ്റ്റുചെയ്തത്.

കഞ്ചാവ് വില്‍ക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അറസ്റ്റ്. 142 പൊതികളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കാസര്‍കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി അടുത്തകാലത്തായി കഞ്ചാവ് വില്‍പന വര്‍ധിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.

350 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
File Photo
ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, സ്‌കൂള്‍ പരിസരങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവ കേന്ദ്രീകരിച്ചാണ് കഞ്ചാവ് ഉള്‍പെടെയുള്ള മയക്കുമരുന്നുകളുടെ ഇടപാടുകള്‍ നടക്കുന്നത്. അറസ്റ്റിലായ മുനീറിനെ കൂടുതല്‍ ചോദ്യംചെയ്തുവരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords:  Ganja, Police, Arrest, Kasaragod, Man arrested with 350 gram ganja, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia