2 കിലോ വെള്ളി ആഭരണവുമായി യുവാവ് അറസ്റ്റില്‍
Nov 16, 2012, 18:00 IST
കാസര്‍കോട്: രണ്ട് കിലോ വെള്ളി ആഭരണവുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അംഗടിമുഗറിലെ അബൂബക്കര്‍ സിദ്ദീഖിനെയാണ് (38) പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ട് 4.10 മണിയോടെ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്തെ ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന യുവാവ് പോലീസിനെ കണ്ട് പതുങ്ങുന്നതിനിടയില്‍ പിടികൂടുകയായിരുന്നു.
സ്റ്റേഷനില്‍ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ യുവാവിന്റെ സഞ്ചിയില്‍ നിന്നാണ് 1.900 കിലോ ഗ്രാം വെള്ളി പാദസരങ്ങള്‍ പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയായ ശെല്‍വന്‍ എന്നയാള്‍ വില്‍ക്കാന്‍ ഏല്‍പിച്ചതാണ് ആഭരണങ്ങള്‍ എന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയത്. ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ അബൂബക്കര്‍ നേരത്തെ ഒരു പാസ്‌പോര്‍ട് കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു.
Keywords : Youth, Arrest, Kasaragod, Police, Temple, Bus, Treatment,Police-Station, Sale, Passport, Kerala, Mallikarjuna Temple