city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രണ്ട് കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശി തളിപ്പറമ്പില്‍ പിടിയിലായി

പയ്യന്നൂര്‍: (www.kasargodvartha.com 04.09.2016) കെ എസ് ആര്‍ ടി സി ബസില്‍ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശി തളിപ്പറമ്പില്‍ പിടിയിലായി. കാഞ്ഞങ്ങാട് പുഞ്ചാവിയിലെ സലീമിനെ (34) യാണ് തളിപ്പറമ്പ് എസ് ഐ പി രാജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കുപ്പം പാലത്തിനടുത്ത് വെച്ചാണ് പ്രതി പിടിയിലായത്. തലശേരി ഭാഗത്ത് നിന്നാണ് കഞ്ചാവ് ലഭിച്ചതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി.

സിവില്‍ പോലീസ് ഓഫീസര്‍ ജാബിര്‍, എ ആര്‍ വിഭാഗത്തിലെ പോലീസുകാരായ മധു, ഷനോജ്, റഷീദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

രണ്ട് കിലോ കഞ്ചാവുമായി കാഞ്ഞങ്ങാട് സ്വദേശി തളിപ്പറമ്പില്‍ പിടിയിലായി

Keywords : Arrest, Kanhangad, Kasaragod, Police, Ganja, Accuse, Punjavi, Saleem.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia