ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍
Nov 1, 2013, 20:34 IST
കോഴിക്കോട്: ഒരു കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. കാസര്‍കോട്ടുകാരനായ മുഹമ്മദ് മുസ്തഫയാണ് കസ്റ്റംസിന്റെ പിടിയിലായത്.
വെള്ളിയാഴ്ച രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാരനായിരുന്നു മുസ്തഫ. വീല്‍ ചെയറില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കരിപ്പൂരില്‍ സ്വര്‍ണകടത്ത് പിടികൂടുന്നത്.
പിടിയിലായ മുസ്തഫയെ ചോദ്യം ചെയ്തുവരികയാണ്. സ്വര്‍ണ കടത്ത് സംഘത്തിലെ കരിയറാണ് ഇപ്പോള്‍ പിടിയിലായ മുസ്തഫയെന്നാണ് സംശയം. വ്യാഴാഴ്ച കാര്‍ഗോ കോംപ്ലക്‌സില്‍ വെച്ച് 25 ലക്ഷം രൂപ വിലമതിക്കുന്ന 87 പവന്‍ സ്വര്‍ണം ഡി.ആര്‍.ഐ. അധികൃതര്‍ പിടികൂടിയിരുന്നു. ലഗേജില്‍ ഇസ്തിരിപ്പെട്ടിക്കുള്ളിലാണ് സ്വര്‍ണം കടത്തിയത്.
രണ്ടുമാസം മുമ്പാണ് ഇസ്തിരിപ്പെട്ടി കാര്‍ഗോവഴി അയച്ചത്. താമശ്ശേരി സ്വദേശി കെ.വി. ഇബ്രാഹിമിന്റെ പേരിലായിരുന്നു പാര്‍സലെത്തിയത്. നെടുമ്പാശേരി, കരിപ്പൂര്‍, മംഗലാപുരം, ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും രണ്ട് മാസത്തിനിടെ കോടികളുടെ കള്ളക്കടത്ത് സ്വര്‍ണമാണ് പിടികൂടിയത്. ഇതില്‍ ഭൂരിഭാഗം പേരും കാസര്‍കോട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ മലബാര്‍ മേഖലയില്‍ നിന്നുള്ളവരാണ്.

Keywords : Airport, Kozhikode, Kasaragod, Natives, Arrest, Gold, Musthafa, Karipur Airport, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement: