ഷാക്കിര്‍ വധക്കേസിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി
Apr 5, 2015, 22:11 IST
കുമ്പള: (www.kasargodvartha.com 05/04/2015) കുമ്പള ദേവി നഗര്‍ സുനാമി കോളനിയിലെ അഹ്മദിന്റെ മകന്‍ ഷാക്കിറി (20) നെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കെതിരെ കാപ്പ ചുമത്തി. കുമ്പള ശാന്തിപ്പള്ളത്തെ ബാസിത്തി (24) നെതിരെയാണ് പോലീസ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ കാപ്പ ചുമത്തിയത്.
ഷാക്കിര്‍ വധക്കേസില്‍ റിമാന്‍ഡില്‍കഴിയുന്ന ബാസിത്തിനെ ജയിലില്‍വെച്ച് കാപ്പ നിയമപ്രകാരം അറസ്റ്റുരേഖപ്പെടുത്തി കൂടുതല്‍ സുരക്ഷാ സംവിധാനമുള്ള വിയൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ഷാക്കിര്‍ വധത്തിന് പുറമെ ഒരു വധശ്രമക്കേസിലും മൂന്ന് അക്രമക്കേസുകളിലും ഹിന്ദു ഐക്യവേദി ഓഫീസിന് കല്ലെറിഞ്ഞ സംഭവത്തിലും ബാസിത്ത് പ്രതിയാണ്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് കുമ്പള സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഷാക്കിറിനെ കൊലപ്പെടുത്തിയത്.

Keywords: Kaapa, Accused, Murder Case, Kerala, Kumbala, Shakir Murder Case, Jail.
Advertisement: