ചെക്കില്‍ കൃത്രിമം നടത്തി 9 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍; കൂട്ടാളിയെ തിരയുന്നു
Jan 12, 2017, 13:05 IST
കാസര്‍കോട്: (www.kasargodvartha.com 12/01/2017) ചെക്കില്‍ കൃത്രിമം നടത്തി 9 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. കൂട്ടാളിയെ തിരയുന്നു. കാസര്‍കോട് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 9,00,282 രൂപ തട്ടാന്‍ ശ്രമിച്ച സംഭവത്തിലാണ് അണങ്കൂര്‍ സ്വദേശി സെലീമിനെ(33) കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ കൂട്ടാളിയായ ഫിറോസ് എന്നയാളെയാണ് പോലീസ് തിരയുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് കാസര്‍കോട് ശാഖാ മാനേജര്‍ ഗംഗാധരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബംഗളൂരു മെഡിക്കല്‍ കോളേജിന്റെ പേരിലുള്ള ചെക്ക് നല്‍കിയാണ് സെലീമും കൂട്ടാളിയും പണം തട്ടാന്‍ ശ്രമിച്ചത്.
ചെക്കില്‍ സംശയം തോന്നിയ ബാങ്ക് അധികൃതര്‍ ബംഗളൂരു മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ടപ്പോള്‍ ഇങ്ങനെയൊരു ചെക്ക് നല്‍കിയിട്ടില്ലെന്ന് അറിയിച്ചതോടെയാണ് ബാങ്ക് മാനേജര്‍ പോലീസില്‍ പരാതി നല്‍കിയത്. തനിക്ക് ഒരു വീട് വില്‍പന നടത്തിയതുമായി ബന്ധപ്പെട്ട് ഫിറോസ് നല്‍കേണ്ട തുകയ്ക്ക് പകരം നല്‍കിയ ചെക്കാണിതെന്നാണ് സെലീം പോലീസിനോട് പറഞ്ഞിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി്.
Keywords: Kasaragod, Cash, Anangoor, Arrest, Police, Complaint, Bank, Investigation, Check, Medical College, Man arrested on cheating case.







