കോളജ് അധ്യാപികയുടെ മാല തട്ടിപ്പറിച്ച സംഭവം: മോഷ്ടാവ് പിടിയില്‍
Feb 16, 2013, 17:40 IST
പയ്യന്നൂര്‍: അപകടത്തില്‍ പെടുത്തി കോളജ് അധ്യാപികയുടെ അഞ്ചരപ്പവന്റെ മാല കവര്‍ന്ന കേസില്‍ അന്തര്‍ സംസ്ഥാന മോഷ്ടാക്കളിലൊരാള്‍ പോലീസ് പിടിയില്‍. മംഗലാപുരം ബങ്കരയിലെ അബ്ബാസ്(32) ആണ് പോലീസ് പിടിയിലായത്. കര്‍ണാടകയില്‍ കൊലപാതക കേസുകളിലും വര്‍ഗീയ സംഘര്‍ഷ കേസുകളിലും പ്രതിയായ അബ്ബാസിനെ ചോദ്യം ചെയ്തപ്പോഴാണ് പയ്യന്നൂരിനടുത്ത കടന്നപ്പള്ളിയില്‍ നടത്തിയ മോഷണത്തിന് തുമ്പുണ്ടായത്. അബ്ബാസിന്റെ കൂട്ടാളി പറങ്കിപ്പേട്ടയിലെ റഷീദിനെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ വ്യാപകമാക്കി.
കഴിഞ്ഞ മാസം എട്ടിനാണ് പയ്യന്നൂര്‍ കോളജ് അധ്യാപികയായ കടന്നപ്പള്ളി വണ്ണാത്തിപ്പൊയിലിലെ ഇടച്ചേരി വീട്ടില്‍ അജേഷിന്റെ ഭാര്യ രേഷ്മയുടെ അഞ്ചരപ്പവന്റെ മാല കവര്‍ന്നത്. കോളജ് വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന രേഷ്മയെ പിറകില്‍ നിന്നും മാരുതി കാറിലെത്തിയ അബ്ബാസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു.
നിലത്തുവീണ രേഷ്മയെ എഴുന്നേല്‍പിക്കാനെന്ന പോലെ വണ്ടിയിറങ്ങി വന്ന അബ്ബാസ് മാല പറിച്ചെടുത്ത് ഓടുകയായിരുന്നു.കാര്‍ പിന്നീട് ഏഴിലോട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കണ്ടെടുത്ത കാര്‍ മംഗലാപുരത്തുനിന്നും മോഷ്ടിച്ചതാണെന്ന് പിന്നീട് വ്യക്തമായി.
പ്രതിയെ ബന്തര്‍ പോലീസ് പിടികൂടിയതറിഞ്ഞ് സ്ഥലത്തെത്തിയെ രേഷ്മ പ്രതിയെയും മാലയെയും തിരിച്ചറിഞ്ഞു. കവര്‍ചാ കേസില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി പരിയാരം പോലീസിന് വിട്ടുകൊടുക്കും.

Keywords: Robbery, Gold chain, College, Teacher, Arrest, Police, Payyannur, House, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.