നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ പിക്കാസും പുസ്തകവുമായി യുവാവ് പിടിയില്‍
Jun 7, 2013, 14:34 IST
കാസര്‍കോട്: നിര്‍മാണം നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്ന യുവാവിനെ പിക്കാസും കയ്യിലൊരു പുസ്തകവുമായി പോലീസ് അറസ്റ്റ് ചെയ്തു. വയനാട് മാനന്തവാടിയിലെ ബഷീറിനെ (32) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഫോര്‍ട്ട് റോഡ് കരിപ്പോടി റോഡിലെ ഒരു വനിതാ ഡോക്ടറുടെ മൂന്നു നിലയുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് മുറി അകത്തുനിന്നും പൂട്ടി യുവാവ് ഒളിച്ചിരുന്നത്. കെട്ടിടത്തില്‍ നിന്നും അനക്കം കേട്ട് പരിസരവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുകയും വാതില്‍ തകര്‍ത്ത് അകത്ത് കടക്കാന്‍ ശ്രമിച്ചെങ്കിലും യുവാവ് പിക്കാസുമായി വാതില്‍ തള്ളിപ്പിടിച്ചതിനാല്‍ പോലീസിന് അകത്ത് കടക്കാന്‍ കഴിഞ്ഞില്ല.
ഇതേ തുടര്‍ന്ന് പോലീസ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയും ഫയര്‍ഫോഴ്‌സ് എത്തി പലക ഉയര്‍ത്തി യുവാവിനെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ യുവാവ് തല ചുമരിലിടിച്ച് സ്വയം പരിക്കേല്‍പിക്കാനും ശ്രമിച്ചു. പോലീസ് പിന്നീട് മല്‍പിടുത്തത്തിലൂടെ യുവാവിനെ കീഴടക്കുകയായിരുന്നു. 101 അറിവുകളെന്ന പുസ്തകവും പിക്കാസുമാണ് യുവാവിന്റെ കയ്യിലുണ്ടായിരുന്നത്.
തലയിടിച്ച് പരിക്കേല്‍പിക്കാന്‍ ശ്രമിച്ചതിനാല്‍ യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിനെ പിന്നീട് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. യുവാവിന്റെ ലക്ഷ്യം കവര്‍ചയാണോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഫോര്‍ട്ട് റോഡിലെ ഈ കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നാണ് പരിസരവാസികള്‍ പറയുന്നത്.