വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍
Mar 23, 2013, 11:54 IST
കാസര്‍കോട്: ക്ലാസ് വിട്ട് പോകുമ്പോള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച പ്രതിയെ ആദൂര്‍ സി.ഐ എ. സതീശ് കുമാര്‍ അറസ്റ്റ് ചെയ്തു. അഡൂര്‍ മണിയൂരിലെ സന്തോഷ് കുമാറിനെ (25) യാണ് അറസ്റ്റ് ചെയ്തത്.
അഡൂര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ 15 കാരിയെ വെള്ളിയാഴ്ച ക്ലാസ് വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ സന്തോഷ് വഴിയില്‍ വെച്ച് തട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കുകയുമായിരുന്നു. പെണ്‍കുട്ടി പിന്നീട് വീട്ടിലെത്തി വിവരം രക്ഷിതാക്കളെ അറിയിച്ചതിനെതുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിയെ രാത്രിയോടെ സി.ഐ പിടികൂടുകയായിരുന്നു.
കഴിഞ്ഞ ദിവസം മുള്ളേരിയയില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി പുസ്തകത്തില്‍ പേരെഴുതിത്തരണമെന്ന് പറഞ്ഞ് സമീപിച്ച് അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് ആദൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മറ്റൊരു വിദ്യാര്‍ത്ഥിനി കൂടി പീഡനത്തിനിരയായത്.
ആദ്യത്തെ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കാതെ പ്രശ്‌നം തീര്‍ക്കണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഇത്തരം സംഭവങ്ങളില്‍ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പുതിയ നിയമത്തില്‍ വ്യക്തമാക്കിയിട്ടുള്ളതെന്ന് രക്ഷിതാക്കളെ ബോധ്യപ്പെടുത്തുകയും പോലീസ് പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കുകയും ചെയ്തിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയും വീട്ടുകാരും പരാതി നല്‍കാന്‍ തയ്യാറായത്. അഡൂരിലെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കൂലിത്തൊഴിലാളിയായ സന്തോഷ് കുമാറിനെ ശനിയാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
Related News: പുസ്തകത്തില്‍ പേരെഴുതാന്‍ പറഞ്ഞ് 13 കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
Keywords: Arrest, Rape, Student, Kidnap, School, Police, Case, Parents, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.