ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റില്‍
Aug 24, 2016, 21:38 IST
കാസര്‍കോട്: (www.kasargodvartha.com 24/08/2016) ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ഹോട്ടല്‍ ജീവനക്കാരന്‍ അറസ്റ്റിലായി. ഉളിയത്തടുക്ക സ്വദേശിയും മധൂര്‍ എം എസ് ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ അബ്ദുര്‍ റസാഖിനെ (28)യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഭാര്യ തളങ്കര ഖാസിലൈന്‍ സ്രാങ്ക് ഹൗസില്‍ താഹിറയെയാണ് (26) റസാഖ് കുത്തിക്കൊല്ലാന്‍ ശ്രമിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ റസാഖ് നേരത്തെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയതിന്റെ പേരില്‍ ആക്രമിക്കുകയായിരുന്നു. നെഞ്ചില്‍ കുത്താന്‍ ശ്രമിച്ചപ്പോള്‍ താഹിറ കൈകൊണ്ട് തടയുകയും, കൈക്ക് കുത്തേല്‍ക്കുകയുമായിരുന്നു. പരിക്കേറ്റ താഹിറ ആശുപത്രിയില്‍ ചികിത്സ തേടി. 308 വകുപ്പ് പ്രകാരം കേസെടുത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആറ് വര്‍ഷം മുമ്പാണ് അബ്ദുര്‍ റസാഖും താഹിറയും വിവാഹിതരായത്. ഈ ബന്ധത്തില്‍ മൂന്ന് കുട്ടികളുണ്ട്. ബുധനാഴ്ച വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്കയച്ചു.
Keywords : Kasaragod, Stabbed, Wife, Husband, Arrest, Police, Investigation, Complaint, Injured, Thalangara, Razak, Thahira, Man arrested for stabbing wife.