ജ്യോതിഷ് വധശ്രമം: പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയതിന് യുവാവ് അറസ്റ്റില്‍
Feb 19, 2013, 14:23 IST
![]() |
Rishal |
അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിനെ (26) ചെങ്കള നാലാംമൈലില്‍ വെച്ച് വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്ക് ബാംഗ്ലൂരില്‍ ഒളിവില്‍ കഴിയാന്‍ മുറി തരപ്പെടുത്തിക്കൊടുക്കുകയും ഭക്ഷണവും മറ്റും എത്തിച്ചു കൊടുക്കുകയും ചെയ്തതിനാണ് റിഷാലിനെ അറസ്റ്റു ചെയ്തത്.
ഓട്ടോ ഡ്രൈവര്‍ കേളുഗുഡ്ഡെയിലെ ഉപേന്ദ്രനെ ട്രിപ്പു വിളിച്ചു കൊണ്ടു പോയി വിദ്യാനഗര്‍ പന്നിപ്പാറയില്‍ വെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റിഷാലെന്ന് പോലീസ് പറഞ്ഞു. ജ്യോതിഷ് വധശ്രമക്കേസിലെ മറ്റു പ്രതികള്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒരു പ്രതി ഗള്‍ഫിലേക്ക് കടന്നതായി പോലീസ് സൂചിപ്പിച്ചു.
Keywords: Arrest, Youth, Murder-Attempt, Police, Case, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.