വീട്ടുപറമ്പില്‍ പൂഴികച്ചവടം നടത്തിയാള്‍ ഉപകരണങ്ങളുമായി അറസ്റ്റില്‍
Jan 14, 2013, 19:58 IST
കാസര്‍കോട്: വീട്ടുപറമ്പില്‍ പൂഴി കച്ചവടത്തിലേര്‍പ്പെട്ട വീട്ടുടമയെ ഉപകരണങ്ങളുമായി പോലീസ് അറസ്റ്റ് ചെയ്തു. ചട്ടഞ്ചാല്‍ തെക്കിനി ബാലനടുക്കത്തെ ഉമ്മറിന്റെ മകന്‍ അബ്ദുല്‍ ഖാദറിനെ(57)യാണ് വിദ്യാനഗര്‍ എസ്.ഐ.ടി ഉത്തംദാസ് അറസ്റ്റ് ചെയ്തത്. വീട്ടുപറമ്പില്‍ നിന്നും നാല് ലോഡ് പൂഴിയും, പൂഴി അരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും പോലീസ് പിടികൂടി.
വീട്ടുപറമ്പില്‍ ശേഖരിക്കുന്ന പൂഴി വന്‍ തുകയ്ക്ക് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് ഖാദര്‍ ചെയ്തു വന്നിരുന്നത്. പോലീസ് സ്ഥലത്തെത്തുമ്പോള്‍ പല ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച പൂഴി ശുചീകരിച്ച് കൈമാറ്റം ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു വീട്ടുടമസ്ഥന്‍.

Keywords: Sand, Arrest, Chattanchal, Sale, Kasaragod, Kerala, Malayalam news