city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖത്തീബിനെ കൊള്ളയടിച്ച കേസിലെ പ്രതി കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 08.07.2014) ഖത്തീബിനെ കൊള്ളയടിച്ച കേസിലെ പ്രതിയെ കാസര്‍കോട്ട് നിന്ന് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ബക്കളം പൂതുപ്പാറ മൊട്ടന്റകത്ത് അബ്ദുല്‍ ഖാദര്‍ എന്ന ബീരാന്‍ ഖാദര്‍ (37) ആണ് അറസ്റ്റിലായത്.

കണ്ണൂര്‍ താഴെ ചൊവ്വയിലെ ഖത്തീബായ മംഗലാപുരം ബല്‍ത്തങ്ങാടി കുണ്ടടുക്കയിലെ ആസിം അബൂബക്കറി (30) ന്റെ കാറില്‍ നിന്ന് 1.30 ലക്ഷം രൂപ കവര്‍ന്ന കേസിലാണ് പ്രതി അറസ്റ്റിലായത്.

2014 ജൂണ്‍ 26 ന് പുലര്‍ച്ചെയാണ് ഖത്തീബിന്റെ കാറില്‍ നിന്നും പണം കവര്‍ച്ച ചെയ്തത്. മംഗലാപുരത്തേക്ക് പോയി തിരിച്ച് കണ്ണൂരിലേക്ക് മടങ്ങുമ്പോള്‍ ഖത്തീബ് ഓടിച്ച കെ.എ 21 എല്‍ 2172 നമ്പര്‍ കാറില്‍ പെട്രോള്‍ തീര്‍ന്ന് പോകുയായിരുന്നു. പെട്രോള്‍ പമ്പുകള്‍ രാത്രി അടച്ചിട്ടതിനാല്‍ ധര്‍മ്മശാലയിലെ പെട്രോള്‍ പമ്പില്‍ കാര്‍ നിര്‍ത്തി ഖത്തീബ് കാറില്‍ തന്നെ ഉറങ്ങുകയായിരുന്നു. ഈ സമയത്തായിരുന്നു കാറില്‍ നിന്നും പണം കവര്‍ന്നത്.

പെട്രോള്‍ പമ്പിലെ സി.സി.ടി.വിയില്‍ കവര്‍ച്ച നടത്തുന്ന യുവാക്കളുടെ ചിത്രം പതിഞ്ഞതാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്. സി.സി ടി.വി ദൃശ്യം പരിശോധിച്ചപ്പോള്‍ അബ്ദുല്‍ ഖാദറും സുഹൃത്തുമാണ് കാറില്‍ നിന്നും പണം മോഷ്ടിച്ചതെന്ന് തെളിഞ്ഞു.

തളിപ്പറമ്പ് സി.ഐ. പി.കെ.സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതിയെ കാസര്‍കോട്ട് വെച്ച് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാളേയും തിരിച്ചറിഞ്ഞു. കവര്‍ച്ച നടന്ന ദിവസം തന്നെ നിര്‍ത്തിയിട്ട ഒരു ലോറിയില്‍ നിന്ന് മൊബൈല്‍ ഫോണും മോഷ്ടിച്ചതായി പ്രതി പോലീസിന് മൊഴി നല്‍കി. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാന്‍ കഴിഞ്ഞത്.

തളിപ്പറമ്പ് സ്‌റ്റേഷനില്‍ മാത്രമായി ഏഴു കേസുകളില്‍ പ്രതിയാണ് ഖാദര്‍. തൊട്ടടുത്ത പരിയാരം സ്റ്റേഷനിലും തലശേരി പോലീസ് സ്‌റ്റേഷനിലും ഓരോ കേസുകളും നിലവിലുണ്ട്.

കഴിഞ്ഞ വര്‍ഷം തളിപ്പറമ്പില്‍ നടന്ന ഒരു കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് ഖാദറിനേയും സുഹൃത്ത് നവീന്‍ എന്ന മുത്തുവിനേയും പോലീസ് അറസ്റ്റ് ചെയതിരുന്നു. ഈ കേസില്‍ ഇരുവരും ജാമ്യത്തിലിറങ്ങിയിരുന്നു. എന്നാല്‍ നവീന്‍ പിന്നീട് ജീവനൊടുക്കുകയായിരുന്നു.

2013 സെപ്തംബര്‍ 24ന് ബക്കളത്തെ അധ്യാപികയുടെ വീട് കുത്തിത്തുറന്ന് 6000 രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചിരുന്നു. പറശിനിക്കടവ് ആയുര്‍വേദ കോളേജിലെ ഡോ.മുരളീധരന്റെ തളിപ്പറമ്പ് കോള്‍മൊട്ടിയിലെ വീട്ടില്‍ നിന്ന് 3000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായത്. നവീന്റെ മരണ ശേഷവും അബ്ദുല്‍ ഖാദര്‍ കവര്‍ച്ചയുമായി രംഗത്തുണ്ടായിരുന്നു.

ഖത്തീബിനെ കൊള്ളയടിച്ച കേസിലെ പ്രതി കാസര്‍കോട്ട് അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
റെയില്‍വേ ബഡ്ജറ്റ്; കേരളത്തിന് വട്ടപ്പൂജ്യം
Keywords: Kasaragod, Police, Arrest, Case, Car-robbers, Robbery, Car, Mobile Phone, Mobile tower, Petrol-pump, Petrol, Cash, Friend, Died, Man arrested for robbery.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia