ട്രെയിന്‍ ചങ്ങലവലിച്ചുനിര്‍ത്തിയ യുവാവ് അറസ്റ്റില്‍
Jun 26, 2013, 11:30 IST
കാസര്‍കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിന്‍ ചങ്ങല വലിച്ചു നിര്‍ത്തിയ ഉഡുപ്പി സ്വദേശി അറസ്റ്റില്‍. ഉഡുപ്പി സാധ്വി മഠം സ്വദേശി ജയന്ത് കാഞ്ചനെയാണ് (32) കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റിലായത്.
രണ്ടാഴ്ചമുമ്പ് മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസ് ഉപ്പളയിലെത്തിയപ്പോള്‍ ചെയിന്‍വലിച്ച് നിര്‍ത്തിയ കേസിലാണ് അറസ്റ്റ്. തന്നെ ഒരു സംഘം അക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാനായാണ് ചങ്ങല വലിച്ചതെന്നാണ് ഇയാള്‍ ആര്.പി.എഫ്. ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ഇത് കളവാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ റെയില്‍വേ പോലീസിന് കൈമാറിയത്. ഇയാളുടെ അറസ്റ്റുരേഖപ്പെടുത്തിയ പോലീസ് ബുധനാഴ്ച കോഴിക്കോട്ടെ റെയില്വേകോടതിയിലേക്ക് പ്രതിയെ കൊണ്ടുപോകും. ജയന്തിന്റെ കൈയ്യില്‍ നിന്ന് സ്വര്‍ണമാലയുടെ ഒരു കഷ്ണം പോലീസ് കണ്ടെടുത്തിരുന്നു. അതിനാല്‍ ഇയാള്‍ ട്രെയിനിലെ മോഷ്ടാവാണെന്ന് പോലീസ് സംശയിക്കുന്നു.
മോഷണത്തിന് ശേഷം ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടാന്‍ വേണ്ടിയാകാം ട്രെയിന്‍ ചങ്ങലവലിച്ച് നിര്‍ത്തിയതെന്നും പോലീസ് സംശയിക്കുന്നുണ്ട്.
Keywords: Kasaragod, Train, Police, Arrest, Kerala, Udupi, Theft, Robbery, Court, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.