ഗൃഹനാഥനെ കൊല്ലാന്‍ ശ്രമിച്ച നിരവധി കേസില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
Jan 16, 2013, 14:12 IST
കാസര്‍കോട്: ഗൃഹനാഥനെ ക്രൂരമായി അക്രമിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ നിരവധി കേസില്‍ പ്രതിയാ യുവാവിനെ ആദൂര്‍ പോലീസ് അറസ്റ്റു ചെയ്തു. പൊവ്വല്‍ ജുമാമസ്ജിദ് റോഡിലെ അബ്ദുല്‍ ഷഫീഖ് എന്ന അസ്ഹറിനെ (23) യാണ് അറസ്റ്റു ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് പൊവ്വലിലെ അബ്ബാസിനെയാണ് (55) ക്രൂരമായി അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അബ്ബാസിനെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ്. ആറു മാസം മുമ്പ് ബോവിക്കാനം ടൗണില്‍ സോഡക്കുപ്പി എറിഞ്ഞ് നിരവധി വാഹനങ്ങളുടെ ചില്ല് തകര്‍ത്തതിന് അസ്ഹറിനെ പോലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
പൊവ്വല്‍ വയലില്‍ വെച്ച് ഒരു യുവാവിനെ അക്രമിച്ചതടക്കം മറ്റ് ഏതാനു കേസുകളിലും അസ്ഹര്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Keywords: Murder-Attempt, Youth, Arrest, Case, Accuse, Injured, Vehicle, Police, Kasaragod, Kerala, Kerala Vartha, Kerala News.