രക്താര്‍ബുദ രോഗിയെ ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; 47കാരന്‍ അറസ്റ്റില്‍
Jan 11, 2019, 21:06 IST
അജാനൂര്‍: (www.kasargodvartha.com 11.01.2019) രക്താര്‍ബുദ രോഗിയായ 29 കാരിയെ മാസങ്ങളോളം ലൈംഗിക പീഡനത്തിനിരയാക്കിയ 47കാരനെ നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തു. ചിത്താരി കെ എസ് ഇ ബി ഓഫീസിന് സമീപത്തെ ഷാഫിയെ (47)യാണ് നീലേശ്വരം പ്രിന്‍സിപ്പള്‍ എസ് ഐ എം വി ശ്രീദാസ് അറസ്റ്റു ചെയ്തത്. രണ്ടുകുട്ടികളുടെ മാതാവായ യുവതി രക്താര്‍ബുദ രോഗിയാണ്.
സുഹൃത്ത് മുഖേന യുവതിയെ പരിചയപ്പെട്ട ഷാഫി യുവതിയെ സമീപിക്കുകയും ചികിത്സാ സഹായം വാഗ്ദാനം ചെയ്യുകയുമായിരുന്നു. മാണിക്കോത്തെ ഒരു സ്വകാര്യ ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഷാഫി യുവതിയെ ചികിത്സിക്കാമെന്ന് വാഗ്ദാനം നല്‍കുകയും ആദ്യകാലത്ത് ചികിത്സക്കായി സഹായിക്കുകയും ചെയ്തു. ഇതിന്റെ മറവില്‍ നിരന്തരം യുവതിയുടെ വീട്ടിലെത്തിയ ഷാഫി ഇവരെ ലൈംഗികമായി ചൂഷണത്തിന് വിധേയമാക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ യുവതിയെ ചികിത്സിക്കാനോ സഹായിക്കാനോ തയ്യാറായില്ല. തുടര്‍ന്നാണ് യുവതി പരാതിയുമായി നീലേശ്വരം പോലീസിലെത്തിയത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് വ്യാഴാഴ്ച വൈകിട്ട് ഷാഫിയെ അറസ്റ്റുചെയ്യുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Ajanur, arrest, Molestation, Kasaragod, News, Man arrested for molesting woman