10-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച് ചുംബിച്ച കടയുടമ അറസ്റ്റില്‍
Jun 28, 2013, 14:52 IST
കാസര്‍കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച ചുംബിച്ച കടയുടമയെ ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തു. കുംബഡാജയിലെ ബഷീറിനെ (36) യാണ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇക്കഴിഞ്ഞ മെയ് മാസമാണ് ബഷീര്‍ മാനഭംഗപ്പെടുത്തിയത്.
പേപ്പര്‍ പ്ലേറ്റ്, പാക്കിംഗ് വ്യവസായ യൂണിറ്റ് നടത്തിവരുന്ന ബഷീര്‍ സ്‌കൂളടച്ചപ്പോള്‍ ജോലിക്കായി കൂടെകൂട്ടിയിരുന്നു. മറ്റ് ഏതാനും പെണ്‍കുട്ടികളും ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്. പെണ്‍കുട്ടിയെ ആരുമില്ലാത്ത സമയത്ത് ബലം പ്രയോഗിച്ച് പിടിച്ച് നിര്‍ത്തുകയും കവിളില്‍ ചുംബിക്കുകയും മാനഭംഗപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
പ്രതിയുടെ ഭീഷണിയെ തുടര്‍ന്നാണ് പെണ്‍കുട്ടി വിവരം മറച്ചുവെച്ചത്. പെണ്‍കുട്ടിക്ക് ബഷീര്‍ മെസേജ് അയച്ചതോടെ സംഭവം ബഷീറിന്റെ ഭാര്യ അറിയുകയും ഇതേ തുടര്‍ന്ന് പെണ്‍കുട്ടിയെ വഴക്കുപറയുകയും ചെയ്തതോടെയാണ് മാനഭംഗം പുറത്തറിഞ്ഞത്.
ഇതേതുടര്‍ന്ന് പെണ്‍കുട്ടിയും വീട്ടുകാരും ചേര്‍ന്ന് ബദിയഡുക്ക പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച വൈകിട്ട് തന്നെ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെണ്‍കുട്ടിയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധന നടത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതി ബഷീറിനെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
Keywords: Arrest, Rape, Student, Kumbadaje, School, Blackmail, Police, Case, Custody, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.