13 വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍
Mar 10, 2015, 11:44 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 10/03/2015) 13 വയസുള്ള മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ചിറ്റാരിക്കല്‍ സ്വദേശിയായ 43 കാരനാണ് അറസ്റ്റിലായത്. 2013 ലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി മാതാപിതാക്കള്‍ക്കൊപ്പം വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. ക്വാര്‍ട്ടേഴ്‌സില്‍ ആളില്ലാത്ത സമയത്തും ടി.വി. കാണുമ്പോഴും മറ്റും പിതാവ് പീഡിപ്പിക്കുകയായിരുന്നു.
2014 ഡിസംബര്‍ 19 നാണ് മകളുടെ പരാതിപ്രകാരം ചിറ്റാരിക്കല്‍ പോലീസ് കേസെടുത്തത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലും കുട്ടി പീഡനവിവരം അറിയിച്ചിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതി ഒരു വീട്ടില്‍ കഴിയുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് സി.ഐ. ടി.പി. സുമേഷും സംഘവുമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
(UPDATED)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Vellarikundu, arrest, Police, Molestation, Police, Sunil, Man arrested for molestation.
Advertisement:

പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും.
(UPDATED)
Keywords: Kasaragod, Kerala, Vellarikundu, arrest, Police, Molestation, Police, Sunil, Man arrested for molestation.
Advertisement: