വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതി അറസ്റ്റില്‍
Mar 11, 2015, 23:17 IST
രാജപുരം: (www.kasargodvartha.com 11/03/2015) 25 കാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിയെ വെള്ളരിക്കുണ്ട് സി.ഐ ടി.പി സുമേഷ് അറസ്റ്റ് ചെയ്തു. കോളിച്ചാല്‍ മൊട്ടക്കൊച്ചിയിലെ ബാബുരാജിനെയാണ് (25) പോലീസ് അറസ്റ്റ് ചെയ്തത്.
സഹോദരനോടൊപ്പം കോളിച്ചാലില്‍ താമസിക്കുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. ആറ് മാസം മുമ്പായിരുന്നു സംഭവം. യുവതി ഗര്‍ഭിണിയായതോടെ പ്രതി വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറി. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്.
ബുധനാഴ്ച രാത്രിയോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.

Keywords : Rajapuram, Police, Arrest, Accuse, Investigation, Women, Complaint, Kasaragod, Kanhangad, Babu Raj.