വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
Nov 11, 2014, 11:30 IST
കുമ്പള: (www.kasargodvartha.com 11.11.2014) പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റി കൊണ്ടുപോയി മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ഗള്‍ഫുകാരനായ പേരാലിലെ ഇര്‍ഷാദി (25) നെയാണ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട ശേഷം സീതാംഗോളിയില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് യുവാവ് കാറില്‍ കയറ്റിയെന്നാണ് പറയുന്നത്. ഇതിനിടയില്‍ അനന്തപുരത്തെ ആളൊഴിഞ്ഞ ഒരു കെട്ടിടത്തിന് സമീപത്തു വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി ബഹളം വെച്ചു.
ഇവിടെ നിന്നും വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞു വീണ്ടും കാറില്‍ കയറ്റി. യുവാവും പെണ്‍കുട്ടിയും കാറില്‍ കറങ്ങുന്നത് കണ്ട് നായ്ക്കാപ്പില്‍വെച്ച് ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഇവരെ തടഞ്ഞുവെച്ച നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസെത്തി ഇര്‍ഷാദിനെ കസ്റ്റഡിയിലെടുത്തു. ഇര്‍ഷാദ് ഓടിച്ചിരുന്ന കാറും പോലീസിന്റെ കസ്റ്റഡിയിലാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kumbala, Plus-two, Student, Car, Youth, Arrest, Kasaragod, Natives, Police, Irshad.