പെരുമ്പാമ്പിനെ കൊന്ന് നെയ് എടുക്കുന്നതായി പരാതി; ഗൃഹനാഥന്‍ പിടിയില്‍
Nov 19, 2012, 19:09 IST

അംഗടിമുഗര്‍ പുത്തിഗെ പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്ത് താമസിക്കുന്ന അബൂബക്കറിനെയാണ്(70) പോലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ചത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പിടികൂടിയ പെരുമ്പാമ്പിനെ കുമ്പള പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. പാമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറുമെന്ന് പോലീസ് പറഞ്ഞു.
ഞായറാഴ്ച വൈകിട്ട് നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തിയത്. ഈ വീട്ടില്‍വെച്ച് പെരുമ്പാമ്പിനെ കൊന്ന് നെയ് എടുക്കുന്നതായാണ് നാട്ടുകാര്‍ പോലീസിന് വിവരം നല്‍കിയത്. ഇതിനു മുമ്പും ഇത്തരം സംഭവങ്ങള്‍ ഈ വീട്ടില്‍ നടന്നുവന്നതായി നാട്ടുകാര്‍ പറഞ്ഞു.
കസ്റ്റഡിയിലെടുത്ത അബൂബക്കറിനെ അരമണിക്കൂറിനുള്ളില്‍ തന്നെ പോലീസ് വിട്ടയച്ചത് നാട്ടുകാരില്‍ വന്‍ പ്രധിഷേധമുണ്ടാക്കി. വന്യ ജീവി വിഭാഗത്തില്‍പ്പെടുന്നതാണ് പെരുമ്പാമ്പ്. പെരുമ്പാമ്പിന്റെ നെയ് വാതസംബന്ധമായ അസുഖത്തിനും, കാല്‍ പാദം പൊട്ടുന്നതിനും ഔഷധമായി ഉപയോഗിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനു വേണ്ടിയാണ് പെരുമ്പാമ്പിനെ കൊന്ന് നെയ് എടുക്കുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ നാട്ടുകാരുടെ ഏരോപണത്തില്‍ കഴമ്പില്ലെന്നാണ് പോലീസ് പറയുന്നത്.
Keywords: Indian rock python, Kill, Fat, Man, Arrest, Kumbala, People, Protest, Police, Kasaragod, Kerala, Malayalam news, Man arrested for killing python