ജ്യേഷ്ഠനെ വെട്ടിക്കൊന്ന അനുജന്‍ അറസ്റ്റില്‍
Feb 3, 2016, 10:00 IST
ബദിയഡുക്ക: (www.kasargodvartha.com 03/02/2016) മുണ്ട്യത്തടുക്ക സരളിയില്‍ ജ്യേഷ്ഠനെ വെട്ടിക്കൊന്ന കേസില്‍ അനുജനെ അറസ്റ്റ് ചെയ്തു. സരളിയിലെ കൊറഗപ്പ പൂജാരിയുടെ മകന്‍ വാസുദേവ (35) കൊല്ലപ്പെട്ട കേസില്‍ അനുജന്‍ ചന്ദ്രഹാസ (26)യെയാണ് ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തത്. വെട്ടാനുപയോഗിച്ച കത്തിയും പ്രതിയില്‍ നിന്ന് കണ്ടെടുത്തു.
ചൊവ്വാഴ്ച വൈകിട്ട് ആറ് മണിയോടെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് ചന്ദ്രഹാസ വാസുദേവയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Related News: മുണ്ട്യത്തടുക്കയില്‍ അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊന്നു
Keywords : Murder, Case, Accuse, Arrest, Investigation, Police, Kasaragod, Badiyadukka, Vasudeva, Chandrahasa.

Related News: മുണ്ട്യത്തടുക്കയില്‍ അനുജന്‍ ജ്യേഷ്ഠനെ വെട്ടിക്കൊന്നു
Keywords : Murder, Case, Accuse, Arrest, Investigation, Police, Kasaragod, Badiyadukka, Vasudeva, Chandrahasa.