വീടുകവര്‍ച്ചാക്കേസ് പ്രതി രണ്ടുവര്‍ഷത്തിനു ശേഷം അറസ്റ്റില്‍
Jan 8, 2015, 16:38 IST
ബദിയടുക്ക: (www.kasargodvartha.com 08/01/2015) വീടുകവര്‍ച്ചാക്കേസിലെ പ്രതിയെ രണ്ടു വര്‍ഷത്തിനു ശേഷം ബദിയടുക്ക പോലീസ് അറസ്റ്റു ചെയ്തു. സീതാംഗോളി രാജീവ് നഗര്‍ കോളനിയിലെ മുഹമ്മദ് നൗഷാദ് (22) ആണ് അറസ്റ്റിലായത്. ബാപ്പാലിപ്പൊനം മണ്ടമയിലെ സുബൈദയുടെ വീട് കുത്തിത്തുറന്ന് എട്ടു പവന്‍ സ്വര്‍ണാഭരണങ്ങളും, 4000 രൂപയും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്.
2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട്, കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ പത്തോളം മോഷണക്കേസുകളില്‍ പ്രതിയാണ് നൗഷാദെന്നു പോലീസ് പറഞ്ഞു.
2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാസര്‍കോട്, കുമ്പള പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ പത്തോളം മോഷണക്കേസുകളില്‍ പ്രതിയാണ് നൗഷാദെന്നു പോലീസ് പറഞ്ഞു.