ഇന്‍ഫോര്‍മര്‍ എന്ന വ്യാജേന പോലീസിനെ കബളിപ്പിച്ച് മണല്‍കടത്ത്; ഒടുവില്‍ കുടുങ്ങി
Aug 14, 2014, 11:12 IST
ബേക്കല്‍: (www.kasargodvartha.com 14.08.2014) മണല്‍കടത്ത് സംബന്ധിച്ച് പോലീസ് അധികൃതര്‍ക്ക് വ്യാജ സന്ദേശം നല്‍കി കബളിപ്പിച്ച് മറുവശത്തുകൂടി മണല്‍കടത്തുന്ന സംഘത്തിലെ ഒരാളെ ബേക്കല്‍ പോലീസ് അറസ്റ്റുചെയ്തു. ചട്ടഞ്ചാല്‍ ബെണ്ടിച്ചാലിലെ എ. നൗഷാദാണ് (30) അറസ്റ്റിലായത്. ഹൊസ്ദുര്‍ഗ് സി.ഐ. ടി.പി. സുമേഷ്, ബേക്കല്‍ എസ്.ഐ. വി. നാരായണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ സുഭാഷ്ചന്ദ്രന്‍, രഞ്ജിത്ത്, രാകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചട്ടഞ്ചാലില്‍വെച്ച് ബുധനാഴ്ച രാത്രി നൗഷാദിനെ അറസ്റ്റുചെയ്തത്.
മണല്‍കടത്ത് വാഹനത്തിന് എസ്‌കോര്‍ട്ടായി ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് നൗഷാദ് പിടിയിലായത്. കുറേകാലമായി പോലീസിനെ കബളിപ്പിച്ച് മണല്‍കടത്തുകയായിരുന്നു നൗഷാദെന്ന് പോലീസ് പറഞ്ഞു. വിവിധ ഫോണ്‍ നമ്പറുകളില്‍നിന്നായി ജില്ലാ പോലീസ് സുപ്രണ്ട്, ഡി.വൈ.എസ്.പി, സി.ഐ, എസ്.ഐ. എന്നിവര്‍ക്കാണ് മണല്‍കടത്ത് സംബന്ധിച്ച് തെറ്റായ വിവരം നല്‍കിയിരുന്നത്.
തൃക്കണ്ണാട് കോടി കടപ്പുറം, ഹൊസ്ദുര്‍ഗ്, ബേക്കല്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് മണല്‍ കടത്തുന്നുണ്ടെന്നായിരുന്നു നൗഷാദ് പോലീസിന് സന്ദേശം നല്‍കിക്കൊണ്ടിരുന്നത്. ഒരേസമയം മൂന്ന് നമ്പറുകളില്‍നിന്നുവരെ നൗഷാദിന്റെ സന്ദേശം പോലീസിന് ലഭിച്ചിരുന്നു. സംശയംതോന്നിയ ഹൊസ്ദുര്‍ഗ് സി.ഐ. സൈബര്‍സെല്ലിന്റെ സഹായംതേടിയപ്പോഴാണ് നൗഷാദ് കുടുങ്ങിയത്. നേരത്തെ മണല്‍കടത്ത് പിടികൂടുന്നതിനിടെ പോലീസിനെ ആക്രമിച്ചകേസില്‍ നൗഷാദ് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സന്ദേശം വിശ്വസിച്ച് പോലീസ് സ്ഥലത്തെത്തുമ്പോഴേക്കും മറ്റൊരു സ്ഥലത്ത് നിന്ന് മണല്‍വാരി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയായിരുന്നു നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘം.
കോടി കടപ്പുറത്ത് താമസിക്കുന്ന ആളാണ് താനെന്നും മണല്‍ മാഫിയയുടെ ശല്യംകാരണം വീട്ടില്‍ കിടന്നുറങ്ങാന്‍പോലും കഴിയുന്നില്ലെന്നും കഴിഞ്ഞദിവസം നൗഷാദ് പോലീസിനെ വിളിയിച്ചറിയിച്ചിരുന്നു. നിമിഷങ്ങള്‍ക്കകം പോലീസ് കോടി കടപ്പുറത്ത് എത്തി. അപ്പോഴേക്കും പള്ളിക്കര കടപ്പുറത്ത് നിന്ന് മണല്‍കയറ്റി ലോറി കാത്തിരിക്കുകയായിരുന്നു. പോലീസ് കോടി കടപ്പുറത്ത് എത്തുമ്പോഴേക്കും നൗഷാദിന്റെ നേതൃത്വത്തിലുള്ള മണല്‍വാരല്‍സംഘം മണല്‍കടത്തുകയും ചെയ്തു.
ഒടുവില്‍ സൈബര്‍സെല്ലിന്റെ അന്വേഷണത്തിലാണ് നൗഷാദ് കുടുങ്ങിയത്. പ്രതിയെ വിശദമായി ചോദ്യംചെയ്തുവരികയാണ്.

Keywords: Bekal, Chattanchal, Sand mafia, Police, Kasaragod, Kerala, Information, Cyber cell, Accused, Arrest.