മലപ്പുറത്ത് പിടിയിലായ കാസര്‍കോട് സ്വദേശിക്ക് 9 ഭാര്യമാര്‍; മധുവിധു നാളില്‍ സ്‌നേഹിച്ച് കൊല്ലും, പിന്നെ വഞ്ചിച്ച് മുങ്ങും
Jan 15, 2016, 17:18 IST
മലപ്പുറം: (www.kasargodvartha.com 15/01/2016) വിവാഹത്തട്ടിപ്പ് നടത്തിവന്ന കാസര്‍കോട് സ്വദേശി മലപ്പുറം നിലമ്പൂരില്‍ പിടിയിലായി. കാസര്‍കോട് ചെര്‍ക്കള നെക്രാജെ പൊള്ളാറത്തെ അബ്ദുല്‍ കരീം (46) ആണ് പോലീസിന്റെ പിടിയിലായത്. ജനുവരി ആറിന് മലപ്പുറം വാഴക്കോട്ടെ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നിലമ്പൂര്‍ എസ്.ഐ പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ പിന്നീട് വാഴക്കോട് പോലീസിന് കൈമാറി. ഇയാളെ ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് വാഴക്കോട് പോലീസ് പറഞ്ഞു. വിവാഹ ശേഷം മധുവിധു നാളില്‍ ഭാര്യയെ സ്‌നേഹിച്ച് കൊല്ലുന്ന അബ്ദുല്‍ കരീം പിന്നീട് ഇവരെ വഞ്ചിച്ച് സ്വര്‍ണാഭരണങ്ങള്‍ കൈക്കലാക്കി മുങ്ങുകയാണ് ചെയ്യുന്നതെന്ന് വാഴക്കോട് പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വര്‍ഷങ്ങളായി മുങ്ങിനടക്കുകയായിരുന്ന പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇതിനിടെ ഇയാള്‍ നിലമ്പൂരിലുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് പോലീസെത്തി ഇയാളെ ഒളി സങ്കേതത്തില്‍ വെച്ച് പിടികൂടുകയായിരുന്നു.
കരീമിനെതിരെ കാസര്‍കോട്, താമരശ്ശേരി സ്‌റ്റേഷനുകളില്‍ അറസ്റ്റ് വാറണ്ടുള്ളതായി വിവരമുണ്ട്. കൂടുതല്‍ പേര്‍ ഇയാളുടെ വലയില്‍ വീണിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കരീം ഇതിനകം 20 ലധികം വിവാഹങ്ങള്‍ ചെയ്തതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന സൂചന. ഇതില്‍ നാലു യുവതികളെ തട്ടിക്കൊണ്ടു പോയാണ് വിവാഹം ചെയ്തത്. യുവതികളുമായി ആദ്യം സൗഹൃദം സ്ഥാപിച്ച ശേഷം വിവാഹാഭ്യാര്‍ത്ഥന നടത്തുകയാണ് ഇയാളുടെ പതിവ്. വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ ഭാര്യയോടൊത്ത് സന്തോഷത്തോടെ ജീവിക്കും. പിന്നീട് പ്രാരാബ്ധങ്ങള്‍ പറഞ്ഞ് സ്വര്‍ണവും പണവും വാങ്ങുന്നതില്‍ ഇയാള്‍ മിടുക്കനാണ്. ഭാര്യമാരെ വീഴ്ത്താന്‍ എന്ത് അടവും ഇയാള്‍ പ്രയോഗിക്കും.
നിലവില്‍ ഇയാള്‍ക്ക് ഒമ്പത് ഭാര്യമാരാണ് ഉള്ളത്. ബാക്കിയുള്ളവരെ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. പ്രതിയെ നിലമ്പൂര്‍ സി.ഐ സി. അബ്ദുല്‍ ബഷീര്‍ വിശദമായി ചോദ്യംചെയ്തിരുന്നു. ഇയാള്‍ക്കെതിരെയുള്ള മറ്റു പരാതികളും പോലീസ് പരിശോധിച്ചു വരികയാണ്.
Keywords : Malappuram, Arrest, Accuse, Kasaragod, Marriage, Cheating, Case, Wife, Abdul Kareem, Man arrested for cheating.