ബസിലെ പരാക്രമം തടഞ്ഞ എസ് ഐയെ ആക്രമിച്ചു; മാതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍
Sep 22, 2017, 13:50 IST
കാസര്‍കോട്:(www.kasargodvartha.com 22/09/2017) ബസില്‍ യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ പരാക്രമം നടത്തിയ ആളെ കസ്റ്റഡിയിലെടുക്കുന്നതിനിടെ എസ് ഐ കയ്യേറ്റത്തിനിരയായി. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ് ഐ രാമകൃഷ്ണനാണ്(48) യാത്രക്കാരന്റെ അക്രമത്തില്‍ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബദിയടുക്ക നീര്‍ച്ചാലിലെ വെങ്കപ്പ(32)യെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം 4.45 മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിനടുത്താണ് സംഭവം. കാസര്‍കോട്ടുനിന്നും മധൂരിലേക്ക് പോകുന്ന ബസില്‍ കയറിയ വെങ്കപ്പ ബഹളം വെക്കുകയായിരുന്നു. പഴയ ബസ് സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയ സമയത്തും വെങ്കപ്പ ബഹളം തുടര്‍ന്നു. സംഭവം ശ്രദ്ധയില്‍ പെട്ട അഡീഷണല്‍ എസ് ഐ രാമകൃഷ്ണന്‍ ബസിനകത്തുകയറി വെങ്കപ്പയെ പുറത്തിറക്കാന്‍ ശ്രമിച്ചു. ഇതോടെ വെങ്കപ്പ അക്രമാസക്തനാവുകയും എസ് ഐയെ മര്‍ദിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് കൂടുതല്‍ പോലീസെത്തി വെങ്കയ്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒമ്പത് വര്‍ഷം മുമ്പ് മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന വെങ്കപ്പയെ കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്നതിനാല്‍ കോടതി വെറുതെ വിടുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Bus, Accuse, Custody, Police, Police-station, Man arrested for attacking SI.