എ.എസ്.ഐ.യെ ആക്രമിച്ച യുവാവ് അറസ്റ്റില്‍
Dec 27, 2012, 16:09 IST
കാസര്‍കോട്: മദ്രസ വിദ്യാര്‍ത്ഥിനിയെ ശല്യംചെയ്തുവെന്ന പരാതിയെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ എ.എസ്.ഐ.യെ അടിച്ചുപരിക്കേല്പിച്ചു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കാസര്‍കോട് ടൗണ്‍ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ രാമകൃഷ്ണന്(50) ആണ് പരിക്കേറ്റത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയനാക്കി.
സംഭവത്തില്‍ ചൗക്കി മജലിലെ പ്രവീണ്‍(28) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെ മജലില്വെച്ച് മദ്രസ വിദ്യാര്‍ത്ഥിനിയെ കാറിലെത്തിയ ചിലര്‍ ശല്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്വേഷിക്കാനെത്തിയ എ.എസ്.ഐ.യെ ആക്രമിക്കുകയായിരുന്നു.
Keywords: Attack, Youth,Arrest, Complaint, Police, Injured, Kasaragod, General-hospital, Madrasa, Student, Car, Kerala.