ട്രെയിനില്‍ ടി.ടി.ഇ.യുടെ പല്ല്കൊഴിച്ച പോലീസുകാരന്റെ പിതാവ് അറസ്റ്റില്‍
Jul 11, 2013, 19:37 IST
കാസര്‍കോട്: ട്രെയിനില്‍ വെച്ച് ടി.ടി.ഇ യുടെ പല്ല് അടിച്ചുകൊഴിച്ച പോലീസുകാരന്റെ പിതാവ് അറസ്റ്റില്‍. ബുധനാഴ്ച ഉച്ചയ്ക്ക് മംഗലാപുരം - ചെന്നൈ മെയില്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിലാണ് സംഭവം. പയ്യന്നൂര്‍ തെരു വയലിലെവീട്ടില് കുഞ്ഞികൃഷ്ണ(60)നെയാണ് കാസര്‍കോട് റെയില്‍വേ പോലീസ് അറസ്റ്റു ചെയ്തത്. അടിയില്‍ പാലക്കാട് സ്വദേശിയായ ടി.ടി.ഇ. വിജയന്റെ പല്ല് കൊഴിഞ്ഞു പോയിരുന്നു. ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും അടച്ചു പല്ലു കൊഴിച്ചതിനുമാണ് കേസെടുത്തത്.
ട്രെയിന്‍ മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് കഴിഞ്ഞതിനുശേഷമാണ് സംഭവം. ജനറല്‍ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ കയറിയ കുഞ്ഞികൃഷ്ണനോട് ടി.ടി.ഇ. കമ്പാര്‍ട്മെന്റ് മാറിക്കയറാന്‍ ആവശ്യപ്പെട്ടപ്പോഴാണ് പ്രകോപിതനായത്. തുടര്‍ന്നുണ്ടായ വാക്കേറ്റത്തില്‍ കുഞ്ഞികൃഷ്ണന് ടി.ടി.ഇ. യുടെ മുഖത്തടിക്കുകയായിരുന്നു.
മറ്റു യാത്രക്കാര്‍ കുഞ്ഞികൃഷ്ണനെ പിടികൂടി ട്രെയിന്‍ കാസര്‍കോട്ടെത്തിയപ്പോള്‍ റെയില്‍വേ പോലീസിന് കൈമാറി. കുഞ്ഞികൃഷ്ണന് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ മകന് മാങ്ങാട് കെ.എ.പി. ബറ്റാലിയനിലെ കോണ്‍സ്റ്റബിളാണ്.
Keywords: Kasaragod, Arrest, Kerala, Police, Railway, father, Constable, Train, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.